About the Constituency

മണ്ഡല പുനര്‍ നിര്‍ണ്ണയത്തെ തുടര്‍ന്ന് 2008 ലാണ് ചാലക്കുടി ലോക്സഭാ മണ്ഡലം രുപികരിച്ചത്. പഴയ മുകുന്ദപുരം  ലോക്സഭാ മണ്ഡലം ചില വ്യത്യാസങ്ങളോടെ  ചാലക്കുടിയായി പരിണമിച്ചു. ഗ്രാമീണ-കാര്‍ഷിക-പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് പ്രാമുഖ്യമുള്ള കൊടുങ്ങല്ലൂര്‍, കയ്പമംഗലം തീരപ്രദേശങ്ങളും മത്സ്യബന്ധന മേഖലയില്‍ തൊഴിലെടുക്കുന്നവരും  ഏറെയുണ്ട്.  ജാതി കൃഷിയുടെ  കേന്ദ്രമായ കാലടിയും ജാതികൃഷിക്കാര്‍ കേന്ദ്രീകരിച്ചിരിക്കുന്ന ചാലക്കുടി , കുന്നത്തുനാട് മണ്ഡലങ്ങളിലെ പ്രദേശങ്ങളും ഉള്‍പ്പെടുന്ന കാര്‍ഷിക പ്രധാനമായ ജീവിതമാണ് മണ്ഡലത്തിലുള്ളതെങ്കിലും ആധുനിക വ്യവസായങ്ങളുടേയും കേന്ദ്രം കുടിയാണിത്. കൊച്ചി എണ്ണ ശുദ്ധീകരണശാല, കൊരട്ടി ഇന്‍ഫോ പാര്‍ക്ക്, അങ്കമാലി കിന്‍ഫ്ര പാര്‍ക്ക്, ഇന്‍കെല്‍ തുടങ്ങിയ  സര്‍ക്കാര്‍ വ്യവസായ സംരഭങ്ങളും നിരവധി സ്വകാര്യ വ്യവസായ സംരഭങ്ങളും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നു.

പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിലും  മണ്ഡലം  ഏറെ  മുന്നോട്ട് പോയിരിക്കുന്നു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി മെട്രോയുടെ ആദ്യ സ്റ്റേഷനും മെട്രോയാര്‍ഡും ഉള്‍പ്പെടെ ആധുനിക ഗതാഗത സൗകര്യങ്ങളുടെ  സാന്നിധ്യം മണ്ഡലത്തിനുണ്ട്. മുട്ടം മുതല്‍ ചാലക്കുടി വരെ  പ്രധാന റെയില്‍വേ  സ്റ്റേഷനുകളിലുടെ  മണ്ഡലം കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ദേശീയപാത 47 ഉം  എം.സി റോഡും  മണ്ഡലത്തിലെ  റോഡ് ഗതാഗത സൗകര്യങ്ങളുടെ  വ്യാപ്തി വിളിച്ചോതുന്നു. ശബരി റെയില്‍പാതയുടെ  തുടക്കവും  അങ്കമാലി റെയില്‍വേയില്‍ നിന്നാണ്. അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച മുസിരിസ് പദ്ധതിയും ആദിശങ്കര ജന്മ ഭൂമിയായ കാലടി, മലയാറ്റൂര്‍ അന്താരാഷ്ടെ തീര്‍ത്ഥാടന കേന്ദ്രം, കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളി, ജൂതശ്മശാനം തുടങ്ങി സാംസ്കാരിക പ്രാധാന്യമുള്ള ഒട്ടെറെ  കേന്ദ്രങ്ങളും മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. അതിരപ്പിള്ളി, തുമ്പൂര്‍മുഴി, കോടനാട്, ഏഴാറ്റുമുഖം, ഇരിങ്ങോള്‍കാവ്, നാഗഞ്ചേരി    മന, ആലുവ മണപ്പുറം, തുടങ്ങിയ ടൂറിസം പ്രാധാന്യമുള്ള നിരവധി കേന്ദ്രങ്ങളും മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു

Thrust Areas