മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാൾ. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ്. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്.ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌ തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും  ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Biography

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട തെക്കേത്തല വറീത്-മാർഗലീത്ത ദമ്പതികളുടെ മകനായി 1945 ഫെബ്രുവരി 28 നു ജനനം. സ്‌കൂൾ വിദ്യാഭ്യാസം എട്ടാം ക്ലാസ്സിൽ അവസാനിപ്പിച്ചു. പിന്നീട് കച്ചവടക്കാരനായി. തീപ്പെട്ടി നിർമ്മാണ കമ്പനി ഉടമ, നാടക നടൻ, സിനിമാ നിർമാതാവ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചു. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു. ഹാസ്യ നടനായും സ്വഭാവനടനായും വെള്ളിത്തിരയിൽ തിളങ്ങുന്നു. നടീനടന്മാരുടെ സംഘടനയായ അമ്മ (അസ്സോസിയേഷൻ ഓഫ് മലയാളം മൂവി ആക്ടേഴ്‌സ് ) യുടെ പ്രസിഡന്റായി 13 വർഷമായി പ്രവർത്തിക്കുന്നു.1922 ൽ പുറത്തിറങ്ങിയ നൃത്തശാല ആണ് ആദ്യ ചിത്രം. വിട പറയും മുമ്പേ, ഇളക്കങ്ങൾ, ഒരു കഥ ഒരു നുണക്കഥ, ഓർമക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്നീ ചിത്രങ്ങൾ നിർമിച്ചു. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് (നതിംഗ് ബട്ട് ലൈഫ്), കന്നട ഭാഷകളിലായി 500 ലേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് 1989 ൽ പുറത്തിറങ്ങിയ മഴവിൽക്കാവടി എന്ന ചിത്രത്തിലെ അഭിനയത്തിനു ലഭിച്ചു. മറ്റ് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ്, മഴകണ്ണാടി, ചിരിക്കു പിന്നിൽ (ആത്മകഥ) എന്നീ പുസ്തകങ്ങൾ രചിച്ചു.

Books Published

 • ഞാൻ ഇന്നസെന്റ്

 • മഴ കണ്ണാടി

 • ചിരിക്കുപിന്നിൽ

 • ക്യാൻസർ വാർഡിലെ ചിരി

 • ലോഫിങ് ക്യാൻസർ എവേ

 • ഇന്നസെന്റിന്റെ ഓർമ്മകളും ആലീസിന്റെ പാചകവും

Contries Visited

 • Australia, Germany
 • Hong Kong (Special Administrative Region of the People`s Republic of China)
 • Italy, Kuwait
 • Malaysia,Singapore
 • New Zealand, Saudi Arabia
 • South Africa, Sri Lanka
 • Switzerland, U.A.E.
 • U.K. and U.S.A

Positions Held

മുകുന്ദപുരം ലോക്സഭാ മണ്ഡലമാണ് പിന്നീട് ചാലക്കുടിയായി മാറിയത്. 1957 ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലം രുപപ്പെട്ടതിനു ശേഷം 13 തെരഞ്ഞടുപ്പുകള്‍ നടന്നതില്‍ വെറും 3 തവണ മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ ഇവിടെ നിന്ന് വിജയിച്ചു കയറിയിട്ടുള്ളത്. മുകുന്ദപുരം ലോക്സഭാ മണ്ഡലം ചാലക്കുടിയായി രൂപാന്തരപ്പെട്ടതിനു ശേഷം നടന്ന 2-മത്തെ തെരെഞ്ഞടുപ്പായിരുന്നു 2014 ലേത്. ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്നസെന്‍റ് 13884 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ 4-മത് ഒരിക്കല്‍ക്കുടി ഇടത് വിജയം കുറിച്ച് ചരിത്രം സൃഷ്ടിച്ചു. നിസാരക്കാരായിരുന്നില്ല ഈ മണ്ഡലത്തെ മുന്‍പ് പ്രതിനിധാനം ചെയ്തിരുന്നത് പനമ്പിള്ളി ഗോവിന്ദ മേനോന്‍, കെ.കരുണാകരന്‍, ഇ ബാലാനന്ദന്‍ തുടങ്ങി കേരളത്തിലേയും ഇന്ത്യയിലേയും രാഷ്ട്രിയത്തില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന നിരവധിപേര്‍ മുകുന്ദപുരത്തെ പ്രതിനിധീകരിച്ച് എം.പി മാരായി. ഇവരില്‍ പലരും ശ്രദ്ധയമായ സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തില്‍ ഇവരില്‍നിന്ന് ഒട്ടൊന്ന് വഴിമാറിയും പുതു ചരിത്രം എഴുതിചേര്‍ത്തും ശ്രദ്ധേയനാവുകയാണ് ഇന്നസെന്‍റ്. ആകെയുള്ള കാലാവധിയുടെ പാതി പിന്നിടുമ്പോള്‍ ചാലക്കുടിയില്‍ മാത്രമല്ല കേരളത്തിന്‍റെ തന്നെ പാര്‍ലമെന്‍ററി ചരിത്രത്തില്‍ പുത്തന്‍ ഏട് എഴുതി ചേര്‍ക്കുകയാണ് മെട്രിക്കുലേഷന്‍ പുര്‍ത്തിയാകാത്ത ഈ ചലച്ചിത്രകാരന്‍.

ഒരു പക്ഷേ മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം’ വികസന’ പദ്ധതികള്‍ ആവിഷ്കരിക്കപ്പെട്ട കാലയളവാണ് ഇന്നസെന്‍റ് എം.പി യുടേത്. കാര്‍ഷിക- ഗ്രാമീണ- പിന്നോക്ക പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ചാലക്കുടിയുടെ സാമുഹ്യ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കാന്‍ കഴിയുന്ന വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായ പദ്ധതികളാണ് എം.പിയുടെ നേതൃത്യത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. നിയോലിബറല്‍ കാലത്തെ വികസന മുന്‍ഗണനകളോ കെട്ടുകാഴ്ചകളോ അല്ല ചാലക്കുടിയെ ഇന്ന് വ്യത്യസ്തമാക്കുന്നത്. മറിച്ച് അവയോടുള്ള പ്രതിരോധമാണ് ബോധപൂര്‍വ്വം തന്നെ വളര്‍ത്തിയെടുക്കുന്നത്. ആരോഗ്യമേഖലയില്‍ ഇന്നസെന്‍റ് എം.പി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ മാതൃകാപരവും വമ്പിച്ച പ്രതികരണങ്ങള്‍ ഉളവാക്കാവുന്നതുമാണ്. വിദ്യാഭ്യാസം, കുടിവെള്ളം,അടിസ്ഥാന സൗകര്യം, ടുറിസം തുടങ്ങി ഭൗതിക വികസനത്തിന്‍റെ ഏത് മേഖലയിലും വ്യത്യസ്തമാം വിധം കൈയ്യൊപ്പു ചാര്‍ത്താന്‍ ഇതിനകം ഇന്നസെന്‍റിന് കഴിഞ്ഞു. പാര്‍ലമെന്‍റില്‍ അദ്ദേഹം ഉന്നയിച്ച വിഷയങ്ങളാകട്ടെ രാജ്യമാകെ സജീവ ചര്‍ച്ചാ വിഷയം ആവുകയും ചെയ്തു.

Present Address

301, Kaveri Apartment, Dr.B.D Marg,
New Delhi-110001
Tel : (011) 23721833, 09013869210 (M)

Correspondence Address

MP Office

Near St.George Basilica

Angamaly -683572

Email: chalakkudymp@gmail.com

Phone: 0484-2452644, 2452944