കാർഷിക പ്രധാനവും പശ്ചാത്തല/വ്യാവസായിക മേഖലകളിലെ നിർണ്ണായക പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ് ചാലക്കുടി ലോകസഭാമണ്ഡലം. തൃശ്ശൂർ എറണാകുളം ജില്ലകളിലായി ഏഴ് അസംബ്ലി മണ്ഡലങ്ങളും അമ്പത്തിയൊന്ന് ഗ്രാമപഞ്ചായത്തുകളും അഞ്ചു നഗരസഭകളും ഉൾക്കൊള്ളുന്നതാണ് മണ്ഡലം. പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ചും കാർഷിക വ്യാവസായിക മേഖലകളിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയും ഭൗതിക വികസനം സാധ്യമാക്കുക എന്നതാണ് കാഴ്ച്ചപ്പാട്. കൃഷി/വ്യവസായം/അടിസ്ഥാന സൗകര്യ വികസനം, പൊതുജനാരോഗ്യ സംവിധാനങ്ങളുടെ വ്യാപനവും ആധുനീകരണവും, വിദ്യാഭ്യാസരംഗത്തെ ആധുനിക വത്കരണം, ടൂറിസം വികസനം എന്നിവയിലൂടെ ലോകസഭാമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യം.

Projects

Latest News