മണ്ഡത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരവും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് മുന്തിയ പരിഗണനയാണ് ഇന്നസെന്‍റ് നല്‍കുന്നത്. എം.പി ഫണ്ട് സര്‍ക്കാര്‍ സ്കുളുകളിലേക്ക് മാത്രമേ നല്‍കു എന്ന നയപരമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഏറ്റവും ആധുനിക സൗകര്യത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസുകള്‍ മണ്ഡലത്തിലെ 14 സ്കുളുകളില്‍ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്. സൗകര്യപ്രദമായ യാത്രസൗകര്യം ഒരുക്കുന്നതിന് 15 സ്കുള്‍ക്ക് സ്കുള്‍ബസ് അനുവദിച്ചു. കമ്പ്യൂട്ടര്‍ ലാബുകള്‍, ക്ലാസ് മുറികള്‍, സ്പോര്‍ട്ട്സ് ഗ്രൗണ്ടുകള്‍ എന്ന് തുടങ്ങി സര്‍ക്കാര്‍ സ്കുളുകളുടെ സൗകര്യങ്ങള്‍ ആധുനീകരിക്കുന്നതിന് ഇന്നസെന്‍റ് നല്‍കുന്ന മുന്‍ഗണന അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പക്ഷാപാതിത്വം വെളിപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ ആദ്യമായാണ് എം.പി ഫണ്ട് വിനിയോഗത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഏര്‍പ്പെടുത്തുന്നത്. എം.പി നിര്‍ദ്ദേശിക്കുന്ന ഓരോ പദ്ധതികളും എന്ന് പുര്‍ത്തിയാക്കണമെന്നു മുതല്‍ അതിന്‍റെ ഓരോഘട്ടവും പിന്നിടുന്നതിന് മുന്‍കൂട്ടി കലണ്ടര്‍ തയ്യാറാക്കുകയാണ് ഇതിലുടെ ചെയുന്നത്. ഇവയുടെ എല്ലാ വിശദാംശങ്ങളും എം.പി യുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ പ്രവൃത്തിയും വിലയിരുത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി തദ്ദേശസ്ഥാപനങ്ങള്‍, സംഘടനകള്‍, കുടുംബശ്രീകള്‍ എന്നുവയുടെ പ്രതിനിധികള്‍ അടങ്ങുന്ന മോണിട്ടറിംഗ് കമ്മിറ്റിക്ക് രുപം നല്‍കിയിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തിന്‍റെ ഓരോ ഘട്ടത്തിലും ഈ മോണിട്ടറിംഗ് കമ്മിറ്റിക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ഇടപെടാനും സ്വാതന്ത്ര്യമുണ്ടാകും.