നാട്ടുവെളിച്ചം

ചാലക്കുടിക്കു സമീപം ആദിവാസി-ദളിത് ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് കോടശേരി. ‘ആദര്‍ശ ഗ്രാമം’ ആയി എം.പി തെരഞ്ഞെടുത്തതും ഈ പഞ്ചായത്തിനെയാണ്. കോടശേരി പഞ്ചായത്തിലെ ഒറ്റപ്പെട്ടതും വിദുരസ്ഥവുമായ നാഗത്താന്‍പാറ കോളനിയിലേക്ക് നാളിതുവരെ വൈദ്യുതി എത്തിയിരുന്നില്ല. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി കൂടി ഉള്ളതിനാല്‍ രാത്രികാലങ്ങളില്‍ ഈ കോളനിവാസികള്‍ മലയിറങ്ങി വന്ന് അവരുടെ ബന്ധുവീടുകളില്‍ താമസിക്കുകയാണ് പതിവ്. പതിറ്റാണ്ടുകളായി ഈ ശീലം തുടരുകയാണ്. ഇവിടേക്ക് ആദ്യമായി വൈദ്യുതിയെത്തുന്നത് ഇന്നസെന്‍റ് എം.പി യുടെ ശ്രമഫലമായാണ്. ചാലക്കുടി എം.എല്‍.എ ബി.ഡി. ദേവസിയുടെക്കുടി ആഭ്യര്‍ത്ഥനപ്രകാരം എം.പി ഫണ്ട് [...]

By | April 20th, 2017|Projects|0 Comments

പൊതു വിദ്യാഭ്യാസത്തിന് കൈത്താങ്ങ്

മണ്ഡത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരവും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് മുന്തിയ പരിഗണനയാണ് ഇന്നസെന്‍റ് നല്‍കുന്നത്. എം.പി ഫണ്ട് സര്‍ക്കാര്‍ സ്കുളുകളിലേക്ക് മാത്രമേ നല്‍കു എന്ന നയപരമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഏറ്റവും ആധുനിക സൗകര്യത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസുകള്‍ മണ്ഡലത്തിലെ 14 സ്കുളുകളില്‍ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്. സൗകര്യപ്രദമായ യാത്രസൗകര്യം ഒരുക്കുന്നതിന് 15 സ്കുള്‍ക്ക് സ്കുള്‍ബസ് അനുവദിച്ചു. കമ്പ്യൂട്ടര്‍ ലാബുകള്‍, ക്ലാസ് മുറികള്‍, സ്പോര്‍ട്ട്സ് ഗ്രൗണ്ടുകള്‍ എന്ന് തുടങ്ങി സര്‍ക്കാര്‍ സ്കുളുകളുടെ സൗകര്യങ്ങള്‍ ആധുനീകരിക്കുന്നതിന് ഇന്നസെന്‍റ് നല്‍കുന്ന [...]

By | April 20th, 2017|Projects|0 Comments

ടൂറിസം സര്‍ക്യൂട്ട്

കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ ടൂറിസം കേന്ദ്രങ്ങളാണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്‍റ ഭൂപരിധിക്കുള്ളില്‍ സ്ഥിതിചെയ്യുന്നത്. ഇവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇതുവരെ കാര്യമായ ശ്രമമുണ്ടായിട്ടില്ല. ആഗോള ടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താന്‍ തൊണ്ണുറുകള്‍ക്ക് ശേഷം കാര്യമായ ഇടപെടലുകള്‍ നടന്നെങ്കിലും മധ്യ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളേയും സാംസ്കാരിക സവിശേഷതകളേയും ഷോകെയ്സ് ചെയ്യുന്നതില്‍ ഇപ്പോഴും പരിമിതികള്‍ നിലനില്‍ക്കുകയാണ്. ചരിത്രത്തിന്‍റെ ഈടു വെയ്പുകളായ മുസിരിസ്, കാലടി, മലയാറ്റുര്‍ തുടങ്ങിയ സാംസ്കാരിക ഒസ്യത്തുകളേയോ പ്രദേശ സവിശേഷതകളേയോ പോലും വികസിപ്പിക്കുന്നതില്‍ പോരായ്മകള്‍ നിലനില്‍ക്കുന്നു. കേരള ടൂറിസം [...]

By | April 20th, 2017|Projects|0 Comments

നട്മെഗ് പാര്‍ക്ക്

ജാതി കര്‍ഷകരുടെ കേന്ദ്രമാണ് കാലടി. കേരളത്തില്‍ ജാതി കൃഷിക്ക് തുടക്കം കുറിച്ചതു തന്നെ കാലടിയില്‍ നിന്നായിരുന്നു. വിലയിടിവ് ഉള്‍പ്പെടെ നാനാവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് കേരളത്തിലെ ജാതി കര്‍ഷകര്‍ ഇന്ന്. ജാതി കര്‍ഷകര്‍ ഏറെയുള്ള പ്രദേശങ്ങള്‍ ഉള്ളടങ്ങിയതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. ഇവിടുത്തെ കര്‍ഷകരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാവുന്ന ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു ഇടപെടലാണ് ഇന്നസെന്‍റ് മുന്നോട്ടുവെക്കുന്ന ‘ നട്മെഗ് പാര്‍ക്ക് ‘ പദ്ധതി. ജാതി കൃഷിക്കാരുടെ കുട്ടായ്മയിലൂടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ സൊസൈറ്റികള്‍ രുപവല്‍ക്കരിക്കുകയാണ് ഇതിന്‍റെ ആദ്യപടി. [...]

By | April 20th, 2017|Projects|0 Comments

‘ശ്രദ്ധ’ ക്യാന്‍സര്‍ പ്രതിരോധ പദ്ധതി

സവിശേഷ നേട്ടം കൈവരിച്ച കേരളത്തിന്‍റെ പൊതുജനാരോഗ്യമേഖല പുതിയ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണല്ലോ. ജീവിതശൈലി രോഗങ്ങളുടെയും മാരകസ്വഭാവമുള്ള രോഗങ്ങളുടെയും വ്യാപനം,കുതിച്ചുയരുന്ന ചികിത്സാചെലവ്, സുപ്പര്‍ സ്പെഷ്യാലിറ്റി-മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ സൃഷ്ടിക്കുന്ന ആരോഗ്യപരിപാലനത്തിന്‍റെ വരേണ്യവല്‍ക്കരണം തുടങ്ങിയ പ്രശ്നങ്ങളെ നാം നേരിടുകയാണ്. പൊതുജനാരോഗ്യ മേഖലയുടെ ശാക്തീകരണം എന്ന പൊതുസമീപനം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ വിഭവപ്രതിസന്ധി വലിയ പരിമിതിയായി നിലനില്‍ക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ കേരളത്തിനും രാജ്യത്തിനും മാതൃകയാകുംവിധം പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സമഗ്രമായ ഒരു പദ്ധതിയാണ് ഇന്നസെന്‍റ് ചാലക്കുടിയില്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ക്യാന്‍സര്‍-വൃക്ക-ഹൃദ്രോഗ ചികിത്സാരംഗത്ത് സര്‍ക്കാര്‍ [...]

By | April 20th, 2017|Projects|0 Comments

സ്രോതസ്സ് കുടിവെള്ള പദ്ധതി

ചാലക്കുടിപ്പുഴക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ളതും നിലവില്‍ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതുമായ പൊരിങ്ങല്‍കുത്ത് ഡാമും ജലവൈദ്യുത പദ്ധതിയും1957 ലാണ് നിര്‍മ്മാണം പുര്‍ത്തിയാക്കിയത്. ഡാമിന്‍റെ നിര്‍മ്മാണത്തിനുവേണ്ടി പുറമേ നിന്ന് എത്തിയ തൊഴിലാളികളില്‍ പലരും പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി. പുഴ കെട്ടിയുണ്ടാക്കിയ ഡാമിന് സമീപം താമസിക്കുമ്പോഴും ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയായിരുന്നു ഈ പ്രദേശത്തെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക്. കുന്നിന്‍ മുകളിലും വനപ്രദേശങ്ങളിലുമായി താമസിക്കുന്ന പൊരിങ്ങല്‍കുത്തിലെ ജനതയുടെ ചിരകാലാഭിലാഷമായിരുന്നു കൈയ്യെത്തും ദുരെ കിട്ടുന്ന കുടിവെള്ളം. വര്‍ഷങ്ങളുടെ ഈ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു ഇപ്പോള്‍. 68 ലക്ഷം [...]

By | April 20th, 2017|Projects|0 Comments